ആകാശപ്പാതയിലെ അഴിമതിയും നിർമ്മാണ തകരാറും തെളിഞ്ഞു..മുഴുവൻ നഷ്ടവും കോട്ടയം എം എൽ എ തിരിച്ച് അടക്കണം : അഡ്വ. കെ അനിൽകുമാർ

കോട്ടയം: ആകാശപ്പാ തയെന്ന പേരിൽ കോട്ടിഘോഷിച്ച് ആരംഭിച്ച നിർമ്മിതിയുടെ അഴിമതിക്കും നിർമ്മാണ വൈകല്യത്തിനും കോട്ടയം എംഎൽഎഉത്തരം പറയണമെന്നു്സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ആവശ്യപ്പെട്ടു.സർക്കാരിനുണ്ടായ മുഴുവൻ നഷ്ടവും തിരിച്ചടക്കണം. മന്ത്രിയായിരിക്കെസ്ഥലമേറ്റെടുക്കാതെ ധൃതിയിൽ നിർമ്മാണമാരംഭിച്ചതോടെ ആകാശപ്പാതയുടെ ഡിസൈൻ മാറ്റി ശാസ്ത്രി റോഡിൽ തൂൺ നിർമ്മിച്ചതാണു്മേൽക്കൂര ഏച്ചുകെട്ടാ നിടയാക്കിയത്.അതോടെ നിർമ്മാണം സ്തംഭിച്ചത് പദ്ധതിയുടെ ജെനിതക വൈകല്യം മൂലമാണ്. ഹൈക്കോടതിയാണു്നിർമ്മാണം പരിശോധിക്കാൻ സാങ്കേതിക വിദഗ്ദരെ നിശ്ചയിച്ചത്.സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ഏജൻസിയാണു് പാലക്കാട് ഐഐടി എന്നാണോ എം എൽ എ വാദിക്കുന്നത്. മദിരാശിയിലെ സ്ട്രക്ചറൽ എൻജിനീയറിംഗ് പഠന സ്ഥാപനവുംകൂടിഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശത്തിൽനടത്തിയ പഠന റിപ്പോർട്ട് ഈ തട്ടിക്കൂട്ട് പദ്ധതിയിലെ അഴിമതിക്ക് തെളിവാണു്. എട്ടു വർഷം കൊണ്ട് തുരുമ്പെടുത്ത് നശിച്ചതാണെന്ന എം.എൽഎയുടെവാദം വിചിത്രമാണു്.

Advertisements

അപകടമൊഴിവാക്കാൻ അത് ഉടൻ നീക്കണം.കേരള സർക്കാർ ഇടപെട് ഊരാളുങ്കൽലേബർ സൊസൈറ്റിയെ നിർമ്മാണം ഏല്പിക്കാൻ ശ്രമിച്ചുവെന്ന എം എൽ എ യുടെ വാദം തെളിയിക്കാൻ ഒരു രേഖയെങ്കിലും ഹാജരാക്കണം. ഏതു നുണയും കോട്ടയത്ത് ചിലവാക്കാമെന്ന അഹന്ത എം.എൽ എ യ്ക്കുണ്ട്. എന്നാൽ ആകാശപ്പാത പോലെ തുരുമ്പെടുത്തബുദ്ധിയാണു് ഊരാളുങ്കലിൻ്റെ പേര് വലിച്ചിഴക്കുന്നതിലുണിത്. അടിയന്തിരമായിവിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണം.എൽ ഡി എഫിൻ്റെ വികസന മാതൃകക്ക്തൃശൂരിലെ ആകാശപ്പാത കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മണ്ഡലത്തിൽ പൂർത്തിയാകാതെ അവശേഷിക്കുന്നവാട്ടർ ഹബ്ബും കോടിമത രണ്ടാം പാലവും വികല വികസന കാഴ്ചപ്പാടിൻ്റെ സാക്ഷ്യപത്രങ്ങളുമാണു്. അതിനു് സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞിരിക്കുന്നത് അപമാനകരമാണു് എന്നു് എം എൽ എ തിരിച്ചറിയണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.