സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം; പ്രതികളിൽ ഒരാൾ പിടിയിൽ; പിടിയിലായത് കോടിമത സ്വദേശി

സമയം
നാല് നവംബർ 2021
രാത്രി 12.30

Advertisements

പുതുപ്പള്ളി : പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ ആക്രമിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നാട്ടിൽ ഭീതി പരത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത കഞ്ചാവ് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാളെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പിടികൂടി. കോട്ടയം കോടിമത സ്വദേശി അനന്തുവിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. ഇയാളെ ഈസ്റ്റ് പൊലീസിന് കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പയ്യപ്പാടിയിൽ വ്യാപാരികൾക്കും സിപിഎം ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിനും എതിരെ അക്രമം അഴിച്ചുവിട്ട ആക്രമി സംഘത്തിൽ അനന്തുവും ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. പയ്യപ്പാടിയിലെ വ്യാപാരികളെ പിന്തുടർന്ന് വന്ന സംഘം കുരുമുളക് സ്പ്രേ അടിച്ച ശേഷം ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സുഭാഷിൻ്റെ വീട്ടിൽ ഓടിക്കയറിയ യുവാക്കളെ പ്രതികൾ പിൻതുടർന്ന് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. തടയാൻ എത്തിയ സുഭാഷിന് നേരെയും ആക്രമണം ഉണ്ടായി.

മാങ്ങാനം ചെമ്മരപ്പള്ളിയിൽ അക്രമ സംഘത്തിലുണ്ടായിരുന്ന അനന്തുവിനെ ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
നാട്ടുകാർ പിടികൂടുമ്പോൾ ഇയാൾ മദ്യപിച്ച് ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രതിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.

എന്നാൽ, പ്രതി ഇയാൾ തന്നെയാണോ എന്ന് വിശദമായ ചോദ്യം ചെയ്യലിൽ ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ഈസ്റ്റ് എസ് ഐ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles