ശബരിമലയിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകർത്തു; അന്വേഷണമാവശ്യപ്പെട്ട്
മല അരയ മഹാസഭ

കോട്ടയം: ശബരിമല പരമ്പരാഗത തീർത്ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശബരിമല അമ്പലത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകർക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി മല അരയമഹാസഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘം അടക്കമുള്ള സംഘടനകൾ രംഗത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സംഘടനാ ഭാര വാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisements

ശ്രീ അയ്യപ്പധർമ്മ സംഘത്തിന്റെ നേതൃത്വത്തിൽ ഭക്തർ തീർത്ഥാടനത്തിനായി തിങ്കളാഴ്ച വൈകുന്നേരം പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിപ്രാചീനകാലം മുതൽ മല അരയ സമുദായത്തിൽ പെട്ടവർ അധിവസിച്ചിരുന്ന കരിമലയിൽ കരിമല അരയന്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണർ, നാളി കേരമുടയ്ക്കാനുള്ള പുണ്യശില, കരിമല അരയൻ കല്ലറ, പുരത്തറകൾ എന്നിവയടക്കം നിരവധി നിർമ്മിതികൾ ചരി താവശേഷിപ്പുകളായുണ്ട്.

ശബരിമലയിലേക്കുള്ള പരമ്പരാഗത തീർഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്ക്ക് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. ഇതു തകർക്കപ്പെട്ടതിനു പിന്നിൽ തത്പരകക്ഷികളുടെ ഗൂഢലക്ഷ്യ മുണ്ടെന്നും മല അരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം മണപ്പെടുത്തുന്നതാണെന്നും മല അരയ മഹാസഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.

കരിമല അടക്കമുള്ള പ്രദേശങ്ങളിൽനിന്നും പുറത്താക്കപ്പെട്ട മല അരയ ജനതയുടെ പ്രാചീനസംസ്കാരവും ശേഷിപ്പുകളുമാണ് ഇതിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ത്. ഇത് വിശദമായി അന്വേഷിച്ച് ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടു വരണം.

വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയി ലെ നിർമിതികൾ തകർക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേ ഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും വനാന്തരങ്ങളിലെ പൈതൃ കങ്ങൾ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടികൾ സ്വീ കരിക്കുകയും വേണം. നിരവധി ചരിത്രശേഷിപ്പുകളും ആരാധനാകേന്ദ്രങ്ങളുമുള്ള തീർ ഥാടനപാത അടയ്ക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ 2020 മുതൽ നടന്നുവരുന്നുണ്ട്. അയ്യപ്പൻ നടന്നുപോയ ചരിത്രപാത കൂടി ഇല്ലാതാക്കിനുള്ള നി ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ് കല്ലറ തകർക്കലിന്റെ പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പരമ്പരാഗത തീർത്ഥാടനപാത അടയ്ക്കാൻ ശ്രമിക്കുന്നത്, ശബരിമലയുടെ ചരിത്ര വുമായി ബന്ധപ്പെട്ട ശേഷിപ്പുകളെയും ആരാധനാകേന്ദ്രങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ലോബികൾക്ക് അവസരമൊരുക്കുമെന്ന് അന്നുതന്നെ മല അരയ മഹാസഭ സർക്കാരിനോട് പറഞ്ഞിരുന്നതാണ്. എന്നാൽ ഈ വർഷവും കാരണങ്ങളൊന്നും പറയാതെ ഈ പാതയിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ല ക്ഷക്കണക്കിന് ഭക്തരെ വഴിതിരിച്ചു വിടുകയായിരുന്നു.

മറ്റു കല്ലറകളിൽനിന്നും വ്യത്യസ്തമായി 15 അടി നീളവും 8 അടി വീതിയുമുള്ള ഭീമൻ കല്ലുകൾ കീറിയെടുത്താണ് കരിമല അരയന്റെ കല്ലറ നിർമിച്ചിട്ടുള്ളത്. ആയിരം വർഷം മുൻപ് വികസിതമായ ഒരു നാഗരികത ഈ പ്രദേശത്ത് നിലനിന്നിരുന്നു എന്ന തിനു തെളിവാണിതെന്ന് ചരിത്രാന്വേഷികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ശബരിമലയിലെ പതി നെട്ടാംപടിയിൽ ആദ്യത്തെ പടിയിട്ട കരിമല അരയന്റെ കല്ലറയാണിതെന്ന് പൂർവ്വികർ തന്നെ പറഞ്ഞിട്ടുള്ളതാണ്.

മല യാത്രയിൽ ഇവിടെ പരമ്പരാഗത പൂജകൾ നടത്തിയാണ് മല അരയരടക്കം ലക്ഷോപലക്ഷം ഭക്തർ ശബരിമലയിലേക്കു പോകുന്നത്. ശബ രിമല ഉൾപ്പെടുന്ന18 മലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല മല അരയ മഹാ സഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്റെ പ്രിൻസിപ്പൽ പാഫ. വി.ജി. ഹരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ആർക്കിയോളജി വിഭാഗമാണ് ചരിത്രപ്രാധാ ന്യമുള്ള ഈ കല്ലറയെപ്പറ്റിയുള്ള വിവരങ്ങൾ 2019ൽ പുറംലോകത്തെ അറിയിച്ചത്.

ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശത്തുനിന്നും മല അരയരെ ബലം പ്രയോഗിച്ചും വീടുകൾക്കു തീയിട്ടും കുടിയിറക്കുകയായിരുന്നു. കരിമലയുടെ ഏറ്റവുമൊടുവിലത്തെ പൂജാരി കാളകെട്ടിയിൽ താമസിച്ചിരുന്ന അരുവിക്കൽ അപ്പൂപ്പൻ ആയിരുന്നു. ഇദ്ദേഹ ത്തെയും ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമാണ് മകരവിളക്ക് തെളിക്കൽ അടക്കമുള്ള അവകാശങ്ങൾ മല അരയ സമുദായത്തിൽനിന്നു തട്ടിയെടുത്തത്.

ശബരിമല അമ്പല ത്തിന്റെ വിശ്വാസത്തകർച്ച സംസ്ഥാനത്തെ ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ വരു മാനത്തെയും സംസ്ഥാന സർക്കാരിന്റെ ഖജനാവിനെ തന്നെയും ബാധിക്കുന്നതാ ണെന്നും സാമ്പത്തികത്തകർച്ചയിലുള്ള കെഎസ്ആർടിസിയെപ്പോലും ഒരോ വർഷവും നിലനിർത്തുന്നത്. ശബരിമലയിൽ നിന്നുള്ള വരുമാനംകൊണ്ടാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പത്രസമ്മേളനത്തിൽ മല അരയ സഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രഷറർ എം.ബി. രാജൻ, ശ്രീ അയ്യപ്പ ധർമ്മസംഘം ജനറൽ സെക്രട്ടറി സി.എൻ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.