തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും സാമാജികരുടെയും കായികപ്രേമം പലപ്പോഴായി ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ പേരിലുണ്ടായ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് ചൂടാറി വരുന്നതേയുള്ളു. കളിപ്രേമം വാർത്തയായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ സംസ്ഥാനതല യോഗത്തിൽ ചുമതല മറക്കുന്നു എന്ന പേരിൽ നിശിത വിമർശനവും ഉയർന്നിരുന്നു. എന്നാലിപ്പോൾ വി കെ പ്രശാന്ത് എംഎൽഎയുടെ കായികപ്രേമത്തെ പ്രതിപാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കളിയാക്കലുകളും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 മത്സരത്തിന്റെ സ്‌കോർ പങ്കുവെച്ച് കൊണ്ടുള്‌ല വട്ടിയൂർക്കാവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ശ്രീജിത്ത് പണിക്കർ പോസ്റ്റ് ചെയ്തിരുന്നു. വട്ടിയൂർക്കാവിന്റെ ഭാഗ്യം. ക്രിക് ഇൻഫോ, ക്രിക്ബസ് അടക്കമുള്ള സൈറ്റുകളേക്കാൾ വേഗതയും കൃത്യതയും എംഎൽയ്ക്ക് ഉണ്ടെന്ന അടിക്കുറിപ്പോടെയായിരുന്നു ശ്രീജിത്തിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുവടുപിടിച്ച് നിരവധി ട്രോളുകൾ വിഷയത്തിൽ പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ വിഷയത്തിൽ തന്റെ ഭാഗം അറിയിച്ച് കൊണ്ട് വി കെ പ്രശാന്ത് തന്നെ രംഗത്തെത്തി. താനിരിക്കുന്ന പദവിയുടെ ഉത്തരവാദിത്വത്തെ പറ്റി ബോധവാനാണെന്നും ചുമതല നിർവഹിക്കാതെയല്ല കായിക രംഗത്തെ അപ്‌ഡേറ്റുകൾ പങ്കുവെയ്ക്കുന്നത് എന്ന തരത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ തന്നെ പ്രതികരണമറിയിക്കുകയായിരുന്നു.
വി കെ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നല്ല ട്രോളുകൾ പണ്ടുമുതൽക്കേ ആസ്വദിക്കാറുണ്ട് എന്നാൽ ചിലർ ക്രിക്കറ്റ് അപ്‌ഡേറ്റുകളെയും ഫുട്‌ബോൾ അപ്‌ഡേറ്റുകളെയും വളരെ മോശമായ രീതിയിലാണ് ചിലർ കാണുന്നത് ….
താങ്കൾ ഒരു എംഎൽഎ അല്ലേ താങ്കൾ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് ശരിയല്ല എന്നൊക്കെ ….
മണ്ഡലത്തിൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങളുടെയും റിവ്യൂ മീറ്റിങ്ങുകൾ എല്ലാ ആഴ്ചകളിലും ചേരുന്നുണ്ട് , എല്ലാ ദിവസങ്ങളിലും അതിൻറെ Follow up ഉം ചെയ്യാറുണ്ട്
നിലവിൽ ഏറ്റെടുത്തിട്ടുള്ള വലിയ പദ്ധതികൾ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, റോഡുകളുടെ വികസനം ,പട്ടം ഫ്‌ലൈ ഓവർ , പേരൂർക്കട ഫ്‌ലൈ ഓവർ കുലശേഖരം പാലത്തിന്റെ പണികൾ പൂർത്തിയായി അടുത്തമാസം ഉദ്ഘാടനം ചെയ്യും , എംഎൽഎ ആയതിനുശേഷം മണ്ഡലത്തിൽ 250 ഓളം റോഡുകൾ വർക്കുകൾ പൂർത്തീകരിച്ചു പട്ടം സ്‌കൂളിലും വട്ടിയൂർക്കാവ് സ്‌കൂളിലും പുതിയ കെട്ടിടങ്ങൾ , വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവർത്തനങ്ങൾ , പുതിയ വില്ലേജ് ഓഫീസുകൾ , റവന്യൂ ടവറുകൾ പുതിയ സിവറേജ് പദ്ധതികൾ , കിള്ളിയാറിന്റെ സൈഡ് വാൾ നിർമ്മാണ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ ലൈബ്രറികളുടെ നവീകരണം , പുതിയ കുടിവെള്ള കണക്ഷനുകൾ ….
ഇതിന്റെ എല്ലാം Follow up കൾ ഡെയിലി നടത്താറുണ്ട് അതിനുശേഷം മാത്രമാണ് ക്രിക്കറ്റ് ഫുട്‌ബോൾ മത്സരങ്ങൾ കാണുന്നത് അതും രാത്രിയിൽ മണ്ഡലത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും റിവ്യൂ മീറ്റിംഗ് പോസ്റ്റ് ചെയ്യാറുണ്ട് അതിനൊപ്പം ആണ് ക്രിക്കറ്റ് ഫുട്‌ബോൾ മത്സരങ്ങളുടെ സ്‌കോറുകളും പോസ്റ്റ് ചെയ്യുന്നത് നിലവിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്തുതീർത്തതിനു ശേഷം മാത്രമാണ് ക്രിക്കറ്റ് ഫുട്‌ബോൾ മത്സരങ്ങൾ കാണുന്നതും സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതും , എന്നാൽ കഴിഞ്ഞ ദിവസം ചിലരുടെ Personal Post കൾ കണ്ടു , വളരെ മോശമായ രീതിയിലുള്ള കമന്റുകളും ….
കായികത്തെ ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഈ പേജ് ലൈക്ക് ചെയ്തിട്ടുണ്ട് അവർക്കായാണ് , Cricket ന്റെയും ഫുട്‌ബോൾ മത്സരത്തിന്റെയും പോസ്റ്റുകൾ ചെയ്യുന്നത് , ഇഷ്ടപ്പെടുന്നവർ അതു Like & Comment ചെയ്യട്ടെ അതല്ലെ അതിന്റെ ശരി …