വമ്പന്മാരുണ്ടായിട്ടും നെഞ്ചു തകർന്ന് ടീം ഇന്ത്യ; ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറിൽ വീണ് ടീം ഇന്ത്യ; ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ത്യൻ ആരാധകർക്ക് വിഷാദം സമ്മാനിച്ച് ടീം ഇന്ത്യയുടെ പ്രകടനം. ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറിൽ ടീം ഇന്ത്യ പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത് 117 റൺ മാത്രമാണ്. 26 ഓവറിൽ ഇന്ത്യ പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തു തരിപ്പണമാക്കിയത്.

ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. മൂന്ന് റണ്ണെടുത്തപ്പോഴേയ്ക്കും റണ്ണൊന്നുമെടുക്കാത്ത ശുഭ്മാൻ ഗില്ലിനെ സ്റ്റാർക്ക് വീഴ്ത്തി. ഒരു റൺ പോലും ഗിൽ സ്വന്തമാക്കിയിരുന്നില്ല. കോഹ്ലിയും രോഹിത്തും ചേർന്ന് സ്‌കോർ 32 ൽ എത്തിച്ചപ്പോഴേയ്ക്കും അതിവേഗ ക്യാച്ചിലൂടെ സ്‌ളിപ്പിൽ സ്മിത്തിന്റെ കയ്യിൽ രോഹിത്തിനെ(13) എത്തിച്ച് സ്റ്റാർക്ക് വീണ്ടും ആഞ്ഞടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ(0) വിക്കറ്റിന് മുന്നിൽ കുടുക്കിയ സ്റ്റാർക്ക്, സ്‌കോർ 48 ൽ നിൽക്കെ കെഎൽ രാഹുലിനെയും (9) നില തെറ്റിച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു റൺ കൂടി ചേർത്ത ഹാർദിക് പാണ്ഡ്യയെ(1) അബോട്ടിന്റെ പന്തിൽ കിടിലം ക്യാച്ചെടുത്ത് സ്മിത്ത് പുറത്താക്കി. ജഡേജയും കോഹ്ലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 31 റണ്ണെടുത്ത കോഹ്ലിയെ എല്ലിസ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഈ സമയം ഇന്ത്യൻ സ്‌കോർ 71 ആറ് എന്ന നിലയിൽ തവിട് പൊടിയായിരുന്നു. 20 റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും 16 റണ്ണുമായി ജഡേജ മടങ്ങി. എല്ലിസിന് തന്നെയായിരുന്നു വിക്കറ്റ്. അവസാനം ആഞ്ഞടിച്ച അക്‌സർ പട്ടേൽ (പുറത്താകാതെ 29) ഇന്ത്യൻ സ്‌കോർ നൂറ് കടത്തി. വാലറ്റത്ത് കുൽദീപ് (നാല്), ഷമി (0), സിറാജ് (0) എന്നിവരെ കൂട്ട് നിർത്തി അക്‌സർ 26 റണ്ണാണ് നേടിയത്. ഈ റണ്ണാണ് ഇന്ത്യയെ നൂറ് കടത്തിയത്. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഇത്.

Hot Topics

Related Articles