ഗ്ലെൻ മാക്‌സ്‌വെല്‍ വീണു ; ആസ്‌ട്രേലിയക്ക് തിരിച്ചടി ;  സെമി സാധ്യതകള്‍ക്ക് തലവേദനയായി താരത്തിന്റെ പരിക്ക്  

മുംബൈ : ലോകകപ്പ് സെമി സാധ്യതകള്‍ സജീവമാക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ആസ്‌ട്രേലിയക്ക് തിരിച്ചടിയെന്നോണം മാക്‌സ്‌വെലിന് പരിക്ക്.നവംബര്‍ നാലിന് ഇംഗ്ലണ്ടിനെതിരെയാണ് ആസ്ട്രേലിയയുടെ അടുത്ത മത്സരം. ഗോള്‍ഫ് കോര്‍ട്ടില്‍ വീണതിനെ തുടര്‍ന്നാണ് മാക്‌സ്‌വെല്ലിന് പരിക്കേല്‍ക്കുന്നത്. കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം. ആസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം മാക് സ്‌വെലിന്റെ പരിക്ക് വലിയ തലവേദനയാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആസ്‌ട്രേലിയക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന കളിക്കാരനാണ് മാക്‌സ്‌വെല്‍. 

ഈ ലോകകപ്പില്‍ വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡ് മാക്‌സ്‌വെല്‍ സ്വന്തമാക്കിക്കഴിഞ്ഞു. നെതര്‍ലാൻഡ്‌സിനെതിരെ 40 പന്തുകളില്‍ നിന്നാണ് മാക്‌സ്‌വെൽ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതേസമയം ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വീഴ്ച മൂലം മാക്‌സ്‌വെലിന് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ നവംബറില്‍ മെല്‍ബണില്‍ നടന്ന ജന്മദിന പാര്‍ട്ടിക്കിടെ മാക്‌സ്‌വെല്ലിന് പരിക്കേറ്റിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് താരം ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. ഈ പരിക്കില്‍ നിന്ന് താരം പൂര്‍ണമായും മുക്തനായിട്ടില്ല. അതേസമയം മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ ക്രിക്കറ്റ് ആസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles