ക്രിക്കറ്റിൽ സൂപ്പർ താരമായി വിരാട് കോഹ്ലി ; ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ടെസ്റ്റ് , ടി-ട്വന്റി ടീമുകളില്‍ ഇടം നേടുന്ന ആദ്യ താരം

സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച്‌ വിരാട് കോഹ്ലി. 2022 ലെ ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ടെസ്റ്റ്, ടി-ട്വന്റി ടീമുകളില്‍ താരം ഇടം നേടി.ഇതാദ്യമായാണ് ഒരു വര്‍ഷം ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരു താരം ഇടംനേടുന്നത്. കഴിഞ്ഞ വര്‍ഷം ഓണററി അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായി 2022 ലെ ടി-ട്വന്റി ടീമില്‍ കോഹ്‌ലി ഇടം നേടി.

2022ലെ ടി20 ടീമില്‍ സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കുമൊപ്പം ഇടംപിടിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് കോഹ്ലി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനെ നയിച്ച ജോസ് ബട്ലര്‍ ആണ് ടീം ഇലവന്റെ നായകന്‍. ഐ.സി.സിയുടെ ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ മൂന്ന് തവണയാണ് വിരാട് കോഹ്ലി ഇടംനേടിയത്. 2017 ലായിരുന്നു ആദ്യമായി കോഹ്ലിയെ ടീമില്‍ പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം 2018 ലും2019 ലും താരം ഇടം നേടി.ഐസിസി ഏകദിന ടീമില്‍ ആറ് തവണയും (2012, 2014, 2016, 2017, 2018, 2019) ടി20 യില്‍ (2022) ഒരു തവണയും താരം ഉള്‍പ്പെട്ടു.

Hot Topics

Related Articles