സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പിൽ ഇന്ന് ബഗ്ലാദേശും അഫ്ഗാനിസ്ഥാനും ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇതുവരെ 15 ഏകദിനങ്ങള്‍ നടന്നിട്ടുണ്ട്. ബംഗ്ലാദേശ് ഇതുവരെ ഒൻപത് തവണ വിജയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാൻ ആറെണ്ണം ജയിച്ചു. ലോകകപ്പിന്റെ ആദ്യ മത്സരങ്ങള്‍ കളിക്കുന്ന ഇരു ടീമുകളും വിജയത്തോടെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലേയിംഗ് ഇലവൻ:
ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹൊസൈൻ ഷാന്റോ, മെഹിദി ഹസൻ മിറാസ്, ഷാക്കിബ് അല്‍ ഹസൻ, മുഷ്ഫിഖുര്‍ റഹീം, തൗഹിദ് ഹൃദയോയ്, മഹ്മൂദുള്ള, തസ്കിൻ അഹമ്മദ്, ഷോറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാൻ.
അഫ്ഗാനിസ്ഥാൻ: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാൻ, മുജീബ് ഉര്‍ റഹ്മാൻ, നവീൻ-ഉല്‍-ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.