ചെന്നൈ : ഏകദിന ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാൻഡും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2 മുതല്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും ജയിച്ച് പോയിന്റ ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡ് വിജയത്തുടര്‍ച്ച ലക്ഷ്യം വച്ചാണ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നത്. അതേസമയം ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കിയെങ്കിലും കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ബംഗ്ലാദേശ് കിവികളെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷിയിലാണ്. എന്നാല്‍ മികച്ച ഫോമിലുള്ള ന്യൂസിലൻഡിനെതിരായ മത്സരം ബംഗ്ലാദേശിന് വലിയ വെല്ലുവിളി തന്നെയാണ്.
Advertisements