മുംബൈ : ലോകകായികരംഗം ഇന്നുവരെ കാണാത്ത ഒന്നാണ് ഐസിസി സാധ്യമാക്കുന്നത്. ഒരു കായിക ട്രോഫി ഇതാദ്യമായി ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ശൂന്യാകാശത്തേക്ക് പറക്കും.ഭൂമിക്ക് മുകളില്‍ അന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ബലൂണിലൂടെ ഉയര്‍ത്തിയ ഐസിസി കിരീടം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം അടി അകലെ മറ്റൊരു കിരീടത്തിനും എത്താനാകാത്ത ഉയരത്തിലെത്തി.
കിരീടത്തിന്റെ ലോകപ്രയാണത്തിന്റെ ഗ്രാന്റ് ഓപ്പണിങ്ങാണ് ഐസിസി സാധ്യമാക്കുന്നത്. ഇന്ത്യ വേദിയാകുന്ന നാലാമത് ഏകദിന ലോകകപ്പിന്റെ പ്രധാന വേദിയായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് കിരീടം പറന്നിറങ്ങും. പിന്നെ ലോകം സഞ്ചരിക്കും.ജൂലൈ പതിനാല് വരെ ഇന്ത്യയിലെ ഇരുപത് നഗരങ്ങളിലും പിന്നീട് ബഹ്റൈൻ, കുവൈറ്റ്, നൈജീരിയ, പാപുവ ന്യൂഗിനിയ, ന്യൂസിലാന്റ്, ഇറ്റലി,അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സെപ്തംബര്‍ നാലിന് തിരികെ ഇന്ത്യയിലെത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ന് ശേഷം ഇതാദ്യമായാണ് ഏകദിന കിരീടത്തിന്റെ സമ്പൂര്‍ണ ലോകയാത്ര. ലോകകപ്പിന്റെ നൂറ് ദിന കൗണ്ട്ഡൗണിന് കൂടിയാണ് ഇന്ന് തുടക്കമാകുന്നത്.