കോട്ടയം കുടമാളൂരില്‍ അക്രമിയുടെ അഴിഞ്ഞാട്ടം; പ്രദേശവാസിക്ക് കുത്തേറ്റു; അക്രമിയെ പൊലീസ് പിടികൂടിതായി സൂചന

കോട്ടയം കുടമാളൂരില്‍ നിന്നും ജാഗ്രതന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: കുടമാളൂരില്‍ നിരവധി കേസില്‍ പ്രതിയായ ക്രിമിനലിന്റെ അഴിഞ്ഞാട്ടം. പ്രദേശവാസിക്ക് കുത്തേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജയനാണ് കുടമാളൂരില്‍ കത്തിയുമായി ഭീകരാന്തരീക്ഷംസൃഷ്ടിച്ചത്. ഇയാള്‍ കാലിന് കുത്തിപ്പരിക്കേല്‍പ്പിച്ച പ്രദേശവാസി ഷാജിയെ കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ കുടമാളൂര്‍ കവലയില്‍ ആയിരുന്നു അക്രമസംഭവം. ഇതുവഴി എത്തിയ ഓട്ടോറിക്ഷാ തടഞ്ഞ് നിര്‍ത്തിയ പ്രതി ഓട്ടോഡ്രൈവറെയും ഓട്ടോയിലുണ്ടായിരുന്ന കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഓട്ടോഡ്രൈവറെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയ ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പ്രദേശത്ത് നിന്നിരുന്ന ഷാജിക്ക് കുത്തേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ നാഗമ്പടത്തുനിന്ന പൊലീസ് കസ്റ്റഡിയിലെടുത്തതായി ജാഗ്രതന്യൂസ് ലൈവിന് സൂചന ലഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കത്തിക്കുത്തും വധശ്രമവും അടക്കം എട്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

Hot Topics

Related Articles