മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സിഐയ്ക്കെതിരെ കേസ്. അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് അന്വേഷണം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി ഇയാൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ആദ്യം പരാതി നൽകിയിരുന്നത്. യുവതിയുടെ 164 ഉൾപ്പെടെയുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് നടക്കുന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കൈമാറുകയായിരുന്നു. മലപ്പുറം എസ്പിക്കുൾപ്പെടെ പെണ്‍കുട്ടി പരാതി നൽകിയിട്ടുണ്ട്.
കേസ് നേരിടുന്ന തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദ് ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സിഐ ആയിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, പ്രമോദിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.