കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിലായി. സിഎൻഐ എൽപി സ്‌കൂളിലെ പ്രധമാധ്യാപകൻ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എ.ഇ.ഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്.
ഈ കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. സ്‌കൂളിലെ പ്രഥമാധ്യാപകന്റെ ഓഫിസ് മുറിയിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.