സമൂഹമാധ്യമങ്ങളിൽ മത സ്പർദ്ദ പടർത്തലും അക്രമത്തിന് ആഹ്വാനവും ; കോഴിക്കോട് നാലു പേർ പിടിയിൽ

കോഴിക്കോട് : സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു. കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Advertisements

അതേസമയം ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തെര ഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട്ട് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘര്‍ഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പോലും പൊലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയില്‍ നടന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കാനാണ് പൊലീസ് ശ്രമം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.