മാന്നാർ : വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ രജീഷിനെ (40) ആണ് മാന്നാർ പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസിൻ്റെ ഭാര്യ സരസമ്മയെ (85) കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലാണ് അറസ്റ്റ്.
നവംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു മകൻ വർഷങ്ങൾക്ക് മുമ്പേ മരിച്ച ശേഷം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സരസമ്മ. സരസമ്മയുടെ അകന്ന ബന്ധുവാണ് പ്രതിയായ രജീഷ്. പെയിൻ്റർ തൊഴിലാളിയായ ഇയാൾ മദ്യപാനിയാണ്. നിത്യവും ഈ വീട്ടിൽ വന്നുപോകുന്ന ആളാണിയാൾ. പ്രതിയുടെ വിടുമായി നൂറുവാരെയകലെയാണ് സരസമ്മയുടെ വീട്. സംഭവം ദിവസം രാത്രി ഇയാൾ മദ്യപിച്ച് സരസമ്മയുടെ വീട്ടുപരിസരത്തെ കുറ്റിക്കാട്ടിൽ പതിങ്ങിയിരുന്നു. വീട്ടുമുറ്റത്തേക്കിറങ്ങിയ സരസമ്മയുടെ വായും മൂക്കും പൊത്തിപിടിച്ച് കൈ കൊണ്ട് കഴുത്ത് ഞെരിച്ച് താഴെ വീഴ്ത്തി. പിന്നീട് തുണി കക്ഷണം കഴുത്തിൽ മുറുക്കി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വീട്ടുമുറ്റത്തെ കിണറിൻ്റെ ഇരുമ്പ് മേൽമുടി തകർത്ത് ജഡം കിണറ്റിലേക്കിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ വീട്ടുപരിസരത്ത് താമസിക്കുന്ന മരുമകളും മകനും ചായയുമായി വീട്ടിലെത്തി അമ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്നുള്ള തിരച്ചിലിൽ കിണറിൻ്റെ മേൽ ഭാഗം തകർത്തതായി കണ്ടത്. പിന്നീട് കിണറ്റിനുള്ളിൽ കാലുകൾ വെളിയിലേക്ക് തള്ളിയ നിലയിൽ സരസമ്മയുടെ മൃതദേഹം കിടക്കുന്നത് കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയും പൊലീസിൻ്റെ തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസ്, മാന്നാർ എസ് എച്ച് ഒമാരായ ജി സുരേഷ് കുമാർ, ജി രമേഷ്, എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐ ശ്രീകുമാർ, ഇല്യാസ്, ബിന്ദു, സന്തോഷ്, സി പി ഒ മാരായ ഉണ്ണിക്കൃഷ്ണപിള്ള, അനീഷ്, ഹാഷിം, സിദ്ദിഖ് ഉൽ അക്ബർ, രജീഷ്, അരുൺ ഭാസ്ക്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.