കോട്ടയം തിരുനക്കര മൈതാനത്ത് സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; പാലക്കാട് സ്വദേശിക്ക് കുത്തേറ്റു; സ്ഥിരം ക്രിമിനലായ പ്രതി പിടിയില്‍

തിരുനക്കര മൈതാനത്ത് നിന്നും ജാഗ്രത ന്യൂസ് ലേഖകന്‍

Advertisements

കോട്ടയം: തിരുനക്കര മൈതാനത്ത് വീണ്ടും സാമൂഹിക വിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തില്‍ ഏറ്റുമുട്ടിയ അക്തമിസംഘാഗങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മുരളീധരനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ കൊപ്രാ ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ തിരുനക്കര മൈതാനത്തായിരുന്നു അക്രമസംഭവങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ അക്രമി സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസും നഗരസഭാ അധികൃതരും ഇടപെട്ടിട്ടും ഒഴിഞ്ഞ് പോകാതെ തിരുനക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് രണ്ട് പേരും. സംഘര്‍ഷത്തിനിടെ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ജയിംസ് മുരളീധരനെ കുത്തിവീഴ്ത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പൊലീസ് സംഘമാണ് പരിതക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവ സംഥലത്ത് നിന്നും രക്ഷപെട്ട ജയിസിനെ വെസ്റ്റ് എസ് ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles