ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ വയറിൽ പൊള്ളിച്ചു;മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഭോപ്പാൽ: ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് നിഷ്ഠൂര മരണം.മധ്യപ്രദേശിലെ ഷാഡോളിലാണ് സംഭവം.

മന്ത്രവാദ ചികിത്സയെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത്.
ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചതിനെ തുടർന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും.

15 ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞിന് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അംഗനവാടി ജീവനക്കാരി ഇരുമ്പ് ദണ്ഡ് കുഞ്ഞിന്റെ ശരീരത്തിൽ വയ്ക്കരുതെന്ന് ഉപദേശിച്ചിരുന്നതായി ജില്ലാ കളക്ടർ വന്ദന വൈദ് പറഞ്ഞു.
എന്നാൽ സ്ഥിതി ഗുരുതരമായി കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ചികിത്സിക്കാൻ വൈകിയതും മന്ത്രവാദ ചികിത്സയും അണുബാധ പടരാൻ കാരണമായെന്നും ഇതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം

Hot Topics

Related Articles