കുറിച്ചി: ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 29ന് സി എസ് ഡി എസ് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും പ്രചരണാർത്ഥം സംസ്ഥാന അധ്യക്ഷൻ കെ കെ സുരേഷ് നയിക്കുന്ന വാഹനപ്രചരണ ജാഥയ്ക്ക് കുറിച്ചിയിൽ ഇന്നലെ വൈകിട്ട് 6:30ന് വമ്പിച്ച സ്വീകരണം നൽകി. നൂറു കണക്കിന് പ്രവർത്തകർ ജാഥാ സ്വീകരണത്തിൽ പങ്കെടുത്തു. ജനുവരി 15ന് ആരംഭിച്ച പ്രചരണ ജാഥയാണ് ഇന്നലെ കുറിച്ചിയിൽ എത്തിയത്. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് പ്രഖ്യാപിക്കുക എന്ന ആവശ്യവുമായി ജനുവരി 15 മുതൽ 28 വരെയാണ് ജാഥ നടക്കുക.
Advertisements