ഡൽഹി : നോട്ട് നിരോധനത്തിന് പിന്നാലെ 2000 രൂപ നോട്ട് മാറാനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ കൗണ്ടറുകളിലും നോട്ട് മാറാനുള്ള സൗകര്യം ഒരുക്കണം. നോട്ട് മാറാന്‍ വരുന്നവര്‍ക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ള സൗകര്യവും ഒരുക്കണമെന്നും റിസർവ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
Advertisements
പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്നും ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. നാളെ മുതൽ 2000 രൂപയുടെ നോട്ടുകള്‍ മാറാനാവും. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം.