കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ; കൂടുതൽ വിവരങ്ങളറിയാം

കൊച്ചി:
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലാ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വകുപ്പില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ കരാറടിസ്‌ഥാനത്തില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ്‌ തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പിഎച്ച്‌.ഡി. ബിരുദമുള്ളവര്‍ക്കു പ്രതിമാസം 42,000 രൂപയും മറ്റുള്ളവര്‍ക്ക്‌ 40,000 രൂപയുമാണ്‌ പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടുത്ത മാസം എട്ട്‌. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പിയും യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോേഡറ്റയും ഫീസ്‌ അടച്ച രേഖയും സഹിതം അടുത്ത മാസം 15-നുള്ളില്‍ രജിസ്‌ട്രാര്‍, കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022 എന്ന വിലാസത്തില്‍ ലഭിക്കണം.

Advertisements

Hot Topics

Related Articles