സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ: പ്രതിയ്‌ക്കെതിരായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ച് ജില്ലാ പൊലീസ്

കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പൊലീസ് മേധാവിയാണ് പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ യുവതിയുടെ സുഹൃത്തായിരുന്ന പ്രതിയുടെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Advertisements

കഴിഞ്ഞ തിങ്കളാഴ്ചയാണ് സു​ഹൃ​ത്തി​ന്‍റെ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്ത് കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ സ്വദേശിയായ വി.​എം. ആ​തി​ര​ (26) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്​​. സൈ​ബ​ർ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ യു​വ​തി മ​രി​ച്ച​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോ​ട്ട​യ​ത്തെ ഐ.​ടി ക​മ്പ​നി​യി​ൽ ജോ​ലി​ ചെ​യ്യു​ന്ന ആ​തി​ര​യും കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി അ​രു​ൺ വി​ദ്യാ​ധ​ര​നും നേ​ര​ത്തേ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. അ​രു​ണി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​ഞ്ഞ​തോ​ടെ ആ​തി​ര ര​ണ്ടു​വ​ർ​ഷം മു​മ്പ്​​ ഇ​യാ​ളു​മാ​യി അ​ക​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ആ​തി​ര​ക്ക്​ വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച ഒ​രു ആ​ലോ​ച​ന വ​രു​ക​യും ഇ​വ​ർ ഇ​ഷ്​​​ട​പ്പെ​ട്ട്​ പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ്​ അ​രു​ൺ ആ​തി​ര​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​ത​ത്.

പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ഇങ്ങനെ

ഈ ഫോട്ടോയിൽ കാണുന്ന കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരൻ മകൻ  അരുൺ വിദ്യാധരൻ (32) എന്നയാൾ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ക്രൈം  642/2023 U/S 306 IPC and Sec 119 (b) of KP Act പ്രകാരമുള്ള കേസിലെ പ്രതിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

 എ.എസ്.പി വൈക്കം    :949 799 0262

 എസ്.എച്ച്. ഓ കടുത്തുരുത്തി :949 798 7082

 എസ്.ഐ കടുത്തുരുത്തി : 949 798 0322

 കടുത്തുരുത്തി പോലീസ് സ്റ്റേഷൻ: 04829 282323.

Hot Topics

Related Articles