വീണ്ടും വാർണ്ണർക്ക് സെഞ്ച്വറി നഷ്ടം; കളത്തിൽ നിന്നു രോഷാകുലനായി തിരിച്ച് കയറി താരം; ആഷസിലെ കൗതുക നിമിഷം പിറന്നത് ഇങ്ങനെ

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് കളത്തിലെ ‘അക്രമകാരിയായ’ ബാറ്റ്‌സ്മാനാണെങ്കിലും കളത്തിന് പുറത്ത് ടിക്ക്‌ടോക്കിൽ നിരവധി ആരാധകരുള്ള താരമാണ് ഓസീസിന്റെ ഡേവിഡ് വാർണർ. ആഷസ് പരമ്പരയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാനാവാതെ തൊണ്ണൂറുകളിലാണ് താരം പുറത്തായത്. ഇതിനിടയിലും താരത്തിന്റെ ചില കുസൃതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Advertisements

ആഷസ് ടെസ്റ്റ് പരമ്പരയിൽ വീണ്ടും സെഞ്ചുറി നേടനാകാതെ രോഷകുലമായി പവലിയനിലേക്ക് പോകുന്ന ഡേവിഡ് വാർണറും അതിന് ശേഷം കുട്ടികാണികളോട് താരം കാണിച്ചതും പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്. സെഞ്ചുറിക്കരകെ 95 റൺസെന്ന നിലയിൽ നിൽക്കുമ്പോഴായിരുന്ന ഓസീസിന്റെ ഓപ്പണിങ് താരം പുറത്താകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെൻ സ്റ്റോക്‌സിന്റെ പന്തിൽ പുറത്തായ താരം തുടർച്ചയായി രണ്ടാം തവണയാണ് സെഞ്ചുറി നഷ്ടപ്പെടുത്തുന്നത്. ഇതിലാണ് താരം തന്നോട് തന്നെ ദേഷ്യപ്പെട്ട് പവലിയനിലേക്ക് മടങ്ങിയത്.

കലിപ്പിൽ വേഗം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ വാർണർ കാണികൾക്ക് അരികിൽ എത്തിയപ്പോൾ രണ്ട് കുട്ടികാണികൾക്ക് തന്റെ ഗ്ലൗസ് സമ്മാനിക്കുകയായിരുന്നു. ഇത് കണ്ട് മറ്റ് കാണികൾ താരത്തിന്റെ ആ പെരുമാറ്റത്തെ ആശംസിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.