സ്ത്രീകൾ മധുര പാനീയങ്ങൾ സ്ഥിരമായി കുടിച്ചാൽ വിളിച്ചു വരുത്തുന്നത് ഈ വില്ലനെ…

മധുരം കണ്ടാൽ വിട്ടുകളയാൽ മടിയുള്ളവരാണ് ഒട്ടുമിക്ക സ്ത്രീകളും. മധുരമില്ലാത്ത ഒരു ഗ്ലാസ് ചായ കുടിക്കാൻ തന്നെ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു നിശ്ചിത അളവിൽ കൂടുതൽ ഭക്ഷണ പാനീയങ്ങളിലൂടെ വലിയ തരത്തിൽ നമ്മുടെ ശരീരത്തിൽ എത്തുന്നത് പല രോഗങ്ങൾക്കും കാരണമാകും എന്ന് നമുക്ക് അറിയാം.

Advertisements

ഏറ്റവും പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, ദിവസവും പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്നത് കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗത്തിനും ഉള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ദിവസവും മധുര പാനീയങ്ങൾ കുടിക്കുന്നത് പ്രായമായ സ്ത്രീകളിൽ ലിവർ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

50 നും 79 നും ഇടയിൽ പ്രായമുള്ള ഏകദേശം 100,000 സ്ത്രീകളുടെ പാനീയ തിരഞ്ഞെടുപ്പുകൾ ട്രാക്ക് ചെയ്യുകയും രണ്ട് പതിറ്റാണ്ടുകളായി അവരുടെ ആരോഗ്യ ഫലങ്ങൾ പരിശോധിക്കുകയും ചെയ്തു.
20 വർഷക്കാലം പഠനത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ചതിൽ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾരോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു.

ഇവരിൽ 85 ശതമാനം പേർക്കും കരളിലെ അർബുദം വരാൻ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേർക്ക് ഗുരുതരമായ കരൾ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു. രണ്ട് ദശാബ്ദങ്ങളിലായി 207 സ്ത്രീകൾക്ക് കരൾ അർബുദം ഉണ്ടാകുകയും 148 പേർ വിട്ടുമാറാത്ത കരൾ രോഗം മൂലം മരിക്കുകയും ചെയ്തു.

കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം പറയുന്നു. ‘ ഞങ്ങളുടെ അറിവിൽ, പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗവും വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ മരണനിരക്കും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്…’-  പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകരിലൊരാളായ ലോങ്‌ഗാങ് ഷാവോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു. മെഡിക്കൽ ജേണലായ JAMA-യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.