ഡാലോട്ട് അഭിവാജ്യ ഘടകം ;ദീര്‍ഘകാല കരാര്‍ നല്‍കി നിലനിര്‍ത്താൻ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച പ്രകടനം തുടരുന്ന റൈറ്റ് ബാക്ക് ഡിയോഗോ ഡാലോട്ട് യുണൈറ്റഡില്‍ പുതിയ കരാര്‍ ഉടൻ ഒപ്പുവെക്കും എന്ന് സൂചന.

ഇരുപത്തിമൂന്ന്കാരനായ താരത്തിന്റെ ടീമുമായുള്ള നിലവിലെ കരാര്‍ അടുത്ത സീസണോടെ അവസാനിക്കാൻ പോവുകയാണ്. അതുകൊണ്ട് തന്നെ ദീര്‍ഘകാല കരാര്‍ നല്‍കി താരത്തെ നിലനിര്‍ത്തുക ആണ് യുണൈറ്റഡിന്റെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീമില്‍ എത്തിയ ശേഷം കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ ഇരുന്ന ഡാലോട്ട് നിലവില്‍ യുണൈറ്റഡിന്റെ അഭിവാജ്യ ഘടകമാണ്. ടെൻ ഹാഗ് ചുമലതയേറ്റ ശേഷം ഡാലോട്ട് റൈറ്റ് ബാക്കില്‍ ഒന്നാം സ്ഥാനത്തായി.

വാൻ ബിസാകയെ പിറകില്‍ ആക്കാനും ഡാലോട്ടിനായി. ഡാലോട്ടിനെ കൂടാതെ റാഷ്ഫോര്‍ഡ്, ഡി ഹിയ എന്നിവരും ഉടൻ യുണൈറ്റഡില്‍ പുതിയ കരാര്‍ ഒപ്പുവെക്കും.

Hot Topics

Related Articles