ഇടുക്കി: തൊടുപുഴയിൽ പതിനൊന്ന് വയസുള്ള മകളെ വിൽപ്പനയ്ക്കു വെച്ച പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നിൽ രണ്ടാനമ്മ. ആദ്യ ഭാര്യയിലെ മകളെ വിൽപ്പനയ്ക്ക് വച്ചതായി ഫെസ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസിൽ പരാതി എത്തിയത്. തുടർന്ന് നിരവധി ക്രിമനിൽ കേസുകളിൽ പ്രതിയാണ് പിതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ പിതാവിന് ഫേസ്ബുക്ക് ഐഡിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പൊലീസ് അന്വേഷണം രണ്ടാനമ്മയിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്പാണ് ഫേസ്ബുക്കിൽ പോസ്റ്റ് വന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ഇവർ പോസ്റ്റിടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പോസ്റ്റിട്ടത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പോസ്റ്റിട്ടതെന്നാണ് രണ്ടാനമ്മ പൊലീസിന് മൊഴി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്ക് ആറ് മാസം പ്രായമായ കുട്ടിയുള്ളതിനാൽ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫർ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മാതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്.