ഡിസി ബുക്ക്സ് സുവർണ ജൂബിലി ആഘോഷം സെപ്റ്റംബർ 9 ന് : പ്രകാശ് രാജ് ഡി സി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തും 

കോട്ടയം :  ഡി സി ബുക്സിന്റെ സുവർണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണവും സെപ്റ്റംബർ 9-ന് വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് രവി ഡി സി പറഞ്ഞു. ഭാവിയുടെ പുനർവിഭാവനം എന്ന വിഷയത്തിൽ പ്രകാശ് രാജ് 25-ാമത് ഡിസി കിഴക്കെമുറി സമാരകപ്രഭാഷണം നടത്തും. എഴുത്തുകാരായ സക്കറിയ, കെ.ആർ മീര, മനോജ് കുന്നൂർ. എസ് ഹരീഷ്, ഉണ്ണി ആർ എന്നിവർ ചേർന്ന് ഡി സി ബുക്സ് സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടനവും ഡിസി പ്രസാധന മ്യുസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ഉത്തരമേഖല ഐജി കെ സേതുരാമൻ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Advertisements

മലയാളിയുടെ ഭാവുകത്വത്തെ കൂടുതൽ പരിപോഷിപ്പിച്ച കാലത്തോട് പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത ഡി സി ബുക്സ് 50-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണവർഷാഘോഷങ്ങൾക്കാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ തുടക്കംകുറിക്കുന്നത്. രാവിലെ 11ന് ഡി സി ബുക്സ് 49-ാം വാർഷികം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ , സുനിൽ പി. ഇളയിടം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വിശ്വാസം: ഭാവന, ചരിത്രം, ജീവിതം എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുവർണ്ണവർഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടക്കും. സച്ചിദാനന്ദൻ, സക്കറിയ, ടി.ഡി. രാമകൃഷ്ണൻ, വി.ജെ ജയിംസ്. വിനോയ് തോമസ്, വി ഷിനിലാൽ, പനമ്പിള്ളി അരവിനാക്ഷമേനോൻ, ദുർഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂർ ശ്രീകാന്ത് താമരശ്ശേരി വിജയലക്ഷ്മി എന്നിവർ സുവർണ്ണജുബിലി പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും. തുടർന്ന് ഷഹബാസ് അമൻ ഒരുക്കുന്ന സംഗീതവിരുന്നും സുവർണ്ണവർഷാഘോഷങ്ങളുടെ ഭാഗമായി നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.