കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതൃശ്ശേരി ജോസ് എന്നയാളാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. മൃതദേഹത്തിൽ നിരവധി പരിക്കുകൾ ഉണ്ട്. ചവിട്ടേറ്റ് ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന നിലയിലാണ്.
ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കൽ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ മുഴുവൻ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന രാത്രിയോടെ കാട് കയറി. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മാട്ടറ ചോയിമടയിലെ തോട്ടത്തിൽ കടന്ന ആന പിന്നീട് കാട് കയറി. ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്.
കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് ഇന്നലെ കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.