ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുലിയൂര് സ്വദേശി രഞ്ജിത്ത് ജി.നായര്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞില്ല. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Advertisements