കോഴിക്കോട്: കണ്ണാടിക്കൽ പൊളിച്ച പീടികയിൽ ഓവു ചാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. തൊട്ടടുത്ത വീട്ടുകാരാണ് ഓടയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.
കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെൽമെറ്റും കിടപ്പുണ്ട്. അപകട സാധ്യതയുള്ള മേഖലയാണിത്. ബൈക്കുമായി വേഗത്തിൽ വന്ന് തെന്നിപ്പോകാൻ സാധ്യതയും ഉണ്ട്. അങ്ങനെയെങ്കിൽ ബൈക്ക് തെറിച്ച് പോയി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോക്സിംഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോയതാകാമെന്നാണ് നാട്ടുകാരിലൊരാളുടെ വെളിപ്പെടുത്തൽ. അതേ സമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.