മുംബൈ: അവിശ്വസനീയ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സ വിരമിച്ച ശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫിനിഷറുടെ റോള്‍ ഡികെ ഏറ്റെടുത്തിരിക്കുകയാണ്. എബിഡിയെപ്പോലും കവച്ചുവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച ആറ് ഇന്നിങ്സുകളില്‍ അഞ്ചിലും ഡികെ നോട്ടൗട്ടായിരുന്നു.
ഈ പ്രകടനത്തോടെ കാര്‍ത്തികിന്റെ പേര് വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഉയര്‍ന്നു വന്നിരിക്കുകയാണ്. ലോകകപ്പില്‍ മികച്ച ഫിനിഷറായി അദ്ദേഹം കസറാന്‍ കഴിയുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കാര്‍ത്തിക് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ വേണമെന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍ ഇതിഹാസ നായകന് എംഎസ് ധോണി നിര്‍വഹിച്ച ഫിനിഷറുടെ റോള്‍ ടി2 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനു ഇന്ത്യക്കു നല്‍കാവുന്നതാണ്. ടീമിനു ബാറ്റിങ് തകര്‍ച്ച നേരിടുകയാണെങ്കില്‍ വളരെ പെട്ടെന്നു ഇന്നിങ്സ് പടുത്തുയര്‍ത്താനും സ്കോറിങിന്റെ വേഗം വര്‍ധിപ്പിക്കാനും ഡികെയ്ക്കു സാധിക്കും. അനുഭവസമ്പത്തും അദ്ദേഹത്തിനു മറ്റൊരു പ്ലസ് പോയിന്റാണ്.
തകര്‍പ്പന്‍ ഫോമും ആത്മവിശ്വാസവുമാണ് ദിനേശ് കാര്‍ത്തിക് ടി20 ലോകകപ്പില്‍ വേണമെന്ന് ചൂണ്ടിക്കാണിക്കാനുള്ള മറ്റൊരു കാരണം. കരിയറിന്റെ അവസാന കാലത്താണെങ്കിലും ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ആറ് ഇന്നിങ്സുകളില്‍ നിന്നും 209 എന്ന അമ്ബരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 197 റണ്‍സാണ് ഡികെ സ്കോര്‍ ചെയ്തത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന കളിയില്‍ പുറത്താവാതെ നേടിയ 66 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 34, 7, 44, 14, 32 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു സ്കോറുകള്‍.
ദിനേശ് കാര്‍ത്തിക്കിന്റെ ഫോം നിലവിലെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനുമേല്‍ സമ്മര്ദ്ദമുയര്ത്തുമെന്നുറപ്പാണ്. ഇതു താരത്തെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യും. നിര്‍ണായക മല്‍സരങ്ങളില്‍ റിഷഭ് നേരത്തേ വലിയ ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നത് ഒരു പ്രശ്നമായിരുന്നു. കാര്‍ത്തിക് മികച്ച പ്രകടനത്തിലൂടെ ടി20 ടീമിലേക്കു അവകാശവാദമുന്നയിച്ചതിനാല്‍ റിഷഭ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിര്‍ബന്ധിതനായി മാറും. ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 146.94 സ്ട്രൈക്ക് റേറ്റില്‍ 144 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ടി20 ലോകകപ്പില്‍ പരിചയസമ്ബന്നനായ ദിനേശ് കാര്‍ത്തികിന്റെ സാന്നിധ്യം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കു നിര്‍ണായക ഘട്ടങ്ങളില്‍ മുതല്‍ക്കൂട്ടായി മാറും. വിക്കറ്റ് കീപ്പര്‍ കൂടിയായതിനാലും നേരത്തേ ക്യാപ്റ്റനായ അനുഭവസമ്ബത്തുള്ളതിനാലും ലോകകപ്പില്‍ ഡികെയെപ്പോലെയരാളുള്ളത് ഇന്ത്യക്കു ഗുണം ചെയ്യും. വളരെ ശ്രദ്ധയോടെ ഇന്നിങ്സ് പടുത്തുയര്‍ത്തിയ ശേഷം അവസാനത്തേക്കു ടോപ്പ് ഗിയറിലേക്കുയരുന്ന ശൈലിയാണ് കാര്‍ത്തികിന്റേത്. റണ്‍റേറ്റ് അതിവേഗമുയര്ത്താന് അപാര മിടുക്ക് തന്നെ ഡികെയ്ക്കുണ്ട്.