കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയില്‍ നിരാഹര സമരം നടത്തി വന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ പി മോഹന്‍ സമരം അവസാനിപ്പിച്ചു. ദീപ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും എംജി അടിയന്തിര സിന്‍ഡിക്കറ്റ് യോഗത്തില്‍സ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. ആരോപണ വിധേയനായ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെ വകുപ്പില്‍ നിന്ന് മാറ്റി. ഉത്തരവിന്റെ ഡ്രാഫ്റ്റ് ലഭിച്ചതായി ദീപ അറിയിച്ചു. ഗവേഷണ കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. പതിനൊന്ന് ദിവസത്തെ നിരാഹാര സമരത്തിനൊടുവിലാണ് ദീപയ്ക്ക് നീതി ലഭിച്ചത്.
29ാം തിയതിയാണ് ദീപാ പി മോഹന്‍ നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വര്‍ഷമായി ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. ജാതിവിവേചനം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ് ദീപ. മുടങ്ങിയ ഫെല്ലോഷിപ് നല്‍കാനും തീരുമാനമായിട്ടുണ്ട്.