ദീപാ മോഹനന്റെ ജീവൻ പന്താടുന്നത് അവസാനിപ്പിക്കണം ; കേരളാ കോൺഗ്രസ്

കോട്ടയം:
എം.ജി. യൂണിവേഴ്സിറ്റി കവാടത്തിങ്കൽ വിദ്യാഭ്യാസനീതി നിഷേധത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ദീപാ പി.മോഹനനെ കേരളാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് പിൻതുണ പ്രഖ്യാപിച്ചു.കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി, UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, അജി കെ.ജോസ്, സാബു പീടികേക്കൽ, റ്റി.വി. സോണി, റോസമ്മ സോണി, ആലിസ് ജോസഫ് , അമൃതാ റോയി, എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. ദീപാ മോഹനൻ നടത്തുന്ന സമരത്തിന്റെ ആവശ്യങ്ങൾ അംഗികരിച്ച് സമരം ഒത്തുതീർപ്പാക്കി ദീപാ മോഹനന്റെ ജീവിൻ രക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles