വിദ്യാഭ്യാസം ഡിഗ്രി പോലും ഇല്ല : ശമ്പളം 50 ലക്ഷം : ജോലി ആറ് മണിക്കൂർ മാത്രം : റോമയുടെ ജോലിയും ശമ്പളവും കേട്ട് ഞെട്ടി ലോകം 

ലണ്ടൻ: നല്ലൊരു ജോലിയും അതിലൂടെ ലഭിക്കുന്ന ഉയര്‍ന്ന വരുമാനവും മനസില്‍ കണ്ടാണ് മിക്ക കുട്ടികളും പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുമ്ബോള്‍ കൂടുതല്‍ വരുമാനമുള്ള ജോലികള്‍ക്ക് അപേക്ഷിക്കാം അതിലൂടെ കൂടുതല്‍ വരുമാനമുള്ള ജോലികള്‍ക്ക് ചേരാനും കഴിയുന്നു എന്നാണ് ഇവരുടെ മനസില്‍. എന്നാല്‍, ഡിഗ്രി പോലുമില്ലാത്ത ഒരു യുവതി തന്റെ ജോലിയിലൂടെ വര്‍ഷം സമ്ബാദിക്കുന്നത് 50 ലക്ഷത്തിലേറെ രൂപയാണ്. അതും ജോലി ചെയ്യുന്നത് ആറ് മണിക്കൂര്‍ മാത്രം.

യുകെയിലെ സോമര്‍സെറ്റില്‍ താമസിക്കുന്ന റോമ നോറിസ് എന്ന യുവതിയാണ് ആരും കൊതിച്ചു പോകുന്ന ശമ്ബള സ്കെയിലില്‍ ജോലി ചെയ്യുന്നത്. ഇനി ഇവരുടെ ജോലി എന്താണെന്നറിയണ്ടേ? ദമ്ബതികളുടെ പേരന്‍റിംഗ് കണ്‍സള്‍ട്ടന്‍റ് ആണ് ഇവര്‍. ആദ്യമായി രക്ഷകര്‍ത്താക്കള്‍ ആകുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്‍കുകയാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. ബേബി സ്ലീപ്പ് കോച്ചിംഗ്, പോട്ടി ട്രെയിനിംഗ് കോച്ചിംഗ്, കമ്മ്യൂണിക്കേഷൻ കോച്ചിംഗ്, ന്യൂട്രീഷൻ കോച്ചിംഗ് എന്നിവയുള്‍പ്പെടെയുള്ള പരിശീലനം അവര്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നു. പ്രസവത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ജനിച്ചയുടനെ കുഞ്ഞിന് മുലയൂട്ടാൻ അമ്മമാരെ പരിശീലിപ്പിക്കുക തുടങ്ങിയ മറ്റ് സേവനങ്ങളും റോമ നല്‍കുന്നുണ്ട്.ഈ സേവനങ്ങള്‍ക്ക് റോമ മണിക്കൂറിന് 290 യൂറോയാണ് (25,493 രൂപ) ഈടാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാഭ്യാസം തുടരാനും ഡിഗ്രിക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങളാല്‍ ആ സമയത്ത് അതിന് സാധിച്ചില്ലെന്നും റോമ വെളിപ്പെടുത്തി. എന്നാല്‍, ഇപ്പോഴത്തെ ഈ ജോലി തന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും അവര്‍ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയായതിനാല്‍ തന്നെ ഈ ജോലി വളരെ ആസ്വദിച്ച്‌ ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഉയര്‍ന്ന ശമ്ബളം ലഭിക്കൂ എന്നില്ല. വ്യത്യസ്ത കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് പണം സമ്ബാദിക്കാമെന്നാണ് റോമ പറയുന്നത്.

Hot Topics

Related Articles