മേരേ പ്യാരേ ദേശ് വാസിയോം… കറന്‍സി ഉപയോഗം ഉയര്‍ന്ന് തന്നെ; പൊരിവെയിലത്ത് വരി നിന്നു, പലരുടെയും ജീവിതം തകര്‍ന്നു; പാളിപ്പോയ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്

തിരുവനന്തപുരം: ആ അര്‍ധരാത്രിയും അതിന് ശേഷമുള്ള പകലുകളും മറക്കില്ല. അതേ, സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പട്ട ഏടുകളില്‍ ഒന്നായിരുന്നു 2016-ലെ നോട്ട് നിരോധനം. കള്ളപ്പണം തുടച്ച് നീക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സര്‍ക്കാരിന് കയ്യടിച്ചവരാണ് അധികവും. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം എന്തിനായിരുന്നു നോട്ട് നിരോധനം എന്ന ചോദ്യം ഉറച്ച ശബ്ദത്തില്‍ ഉയരുകയാണ്. കാരണം, നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ആളുകളുടെ കയ്യിലുള്ള കറന്‍സി 2016-നെക്കാള്‍ 57 ശതമാനം കൂടിയെന്നാണ് ആര്‍ബിഐയുടെ കണക്ക്. ആര്‍ബിഐയുടെ കണക്ക് അനുസരിച്ച് അന്ന് ആളുകളുടെ കൈകളില്‍ 17.97 ലക്ഷം കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇത് 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

Advertisements

500, 1000 രൂപ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ്്വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കാനും വ്യാജ കറന്‍സികള്‍ ഇല്ലാതാക്കാനുമായിരുന്നു ലക്ഷ്യം. പക്ഷേ, സമ്പദ്്ഘടനയുടെ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് വളരുന്ന ഒരു ബോട്ടം അപ് പ്രതിസന്ധിക്കാണിത് തുടക്കമിട്ടത്. തുടക്കമിട്ടു. ചെറുകിട കച്ചവടക്കാരും കര്‍ഷകരും ചെറുകിട ഉത്പാദകരും അടങ്ങുന്ന ഇന്ത്യയിലെ അസംഘടിത മേഖല ഇതിന്റെ പ്രതിസന്ധിയില്‍ തകര്‍ന്നു. വ്യാപകമായി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇത് വരുമാനം കുറയുന്നതിന് കാരണമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വര്‍ഷം ഒക്ടോബര്‍ എട്ടിന് പ്രസിദ്ധപ്പെടുത്തിയ സ്ഥിതിവിവരമനുസരിച്ച് പൊതുജനങ്ങള്‍ തമ്മില്‍ വിതരണം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28 കോടിയിലധികം രൂപവരും. നോട്ടുനിരോധനം നടന്ന 2016 നവംബര്‍ ആദ്യവാരം 17.97 ലക്ഷം കോടി മാത്രമായിരുന്നു. 2015-16ല്‍ 8.2ശതമാനമായിരുന്ന രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 2019-20ല്‍ നാല് ശതമാനമായി കൂപ്പുകുത്തി. നോട്ടുനിരോധനത്തിന്റെ തുടര്‍ച്ചയായി 18ലക്ഷം കോടി കറന്‍സിയില്‍ അഞ്ചുലക്ഷം കോടിയെങ്കിലും ബാങ്കുകളിലേക്ക് മടങ്ങിവരില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കൊവിഡ് മഹാമാരി ആഘാതമേല്‍പ്പിച്ച സമ്പദ്ഘടനയുമായാണ് നോട്ടുനിരോധനത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ രാജ്യം കടന്നുപോകുന്നത്. നോട്ട് അസാധുവാക്കലിലൂടെ രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പ്രസിദ്ധപ്പെടുത്തും. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് സാധാരണക്കാര്‍ പോലും മാറിയെന്ന് പറയുമ്പോഴും നോട്ട് നിരോധനത്തോടെ ജീവിതം വഴിമുട്ടിയവരാണ് സാധാരണക്കാരിലധികവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.