നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷികം ; കോട്ടയത്തെ ബാങ്ക് ജീവനക്കാർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കും

കോട്ടയം :
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞ  നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷിക ദിനമായ നവംമ്പർ 8 ന് (നാളെ) വൈകുന്നേരം 5 മണിക്ക് ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ കോട്ടയം  സെൻട്രൽ ജംഗ്ഷൻ (ഗാന്ധി പ്രതിമ) നിന്ന് ഹെഡ് പോസ്റ്റോഫീസ് വരെ പുറകോട്ട്  നടന്ന് പ്രതിഷേധിക്കുന്നു. ഇതോടൊപ്പം ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക, ഇന്ത്യയുടെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ ഇന്ത്യൻ പ്രധാനമന്ത്രിക്കും, ലോക്സഭാ സ്പീക്കർക്കും സമർപ്പിക്കാനുള്ള ഒപ്പ് ശേഖരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും നടക്കുന്നു. സി.ഐ.ടി.യു. ജില്ല വൈസ് പ്രസിഡൻ്റ് കെ. അനിൽ കുമാർ പ്രതിഷേധ ധർണ്ണയും, ഒപ്പ് ശേഖരണ ക്യാംപയിന്റെ ഉദ്ഘാടനവും നിർവഹിക്കും.

Advertisements


നോട്ട് നിരോധനം എന്ന മണ്ടൻ പരിഷ്കാരം ഇന്ത്യാ മഹാരാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നയിച്ചിരിക്കുന്നു. ഇന്ന് രാജ്യത്തെ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഓട്ടോമോബൈയിൽ ഫാക്ടറികൾ, ബിസ്‌ക്കറ്റ് നിർമ്മാണ ഫാക്ടറികൾ , വസ്ത്ര നിർമ്മാണ ഫാക്ടറികൾ എന്നിവ ഇവയിൽ ചിലത് മാത്രം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലക്ഷക്കണക്കിന്  തൊഴിലുകളാണ് നഷ്ടമായത്. ഒരു വശത്ത് പട്ടിണിയും ദാരിദ്ര്യവും പെരുകുമ്പോൾ മറുവശത്ത് ശത കോടിശ്വരൻമാരുടെ എണ്ണം പെരുകിവരുന്നു. കർഷകരും പരമ്പരാഗത തൊഴിലാളികളും ഒരു വശത്ത് ആത്മഹത്യ ചെയ്യുമ്പോൾ മറുവശത്ത് ബാങ്കുകളെ കബളിപ്പിച്ച്‌ കോടികളും ആയി കോർപ്പറേറ്റ് മേലാളൻമ്മാർ രാജ്യം വിടുന്നു.  അവരുടെ സംരക്ഷകരായും ഭരണകൂടം മാറുന്ന ദയനീയ ചിത്രമാണ് തെളിഞ്ഞ് വരുന്നത്…

നോട്ട് നിരോധന കാലത്ത് കൊട്ടിഘോഷിക്കപ്പെട്ട അവകാശ വാദങ്ങളായ കള്ളനോട്ട്, കള്ളപ്പണം, ബാങ്കിൽ തിരിച്ചെത്താത്ത നോട്ടുകൾ എല്ലാം പാഴ് വാക്കുകളായി മാറി. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് അധികാരികളടക്കം സമ്മതിച്ചിരിക്കുന്നു.

Hot Topics

Related Articles