ആദ്യ വരവിൽ വൻ ഫ്ലോപ്; റീറിലീസിൽ 50 ദിനങ്ങൾ പിന്നിട്ട് കോടികൾ വാരി ദേവദൂതൻ

സിനിമാ മേഖലയില്‍ ഇപ്പോള്‍ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വൻ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയം നേരിട്ടൊരു സിനിമ മലയാളത്തില്‍ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി എത്തിയ ദേവദൂതൻ ആയിരുന്നു ആ ചിത്രം.

Advertisements

ഒരു കാലത്ത് ഫ്ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവില്‍ വൻ വരവേല്‍പ്പാണ് പ്രേക്ഷകർ നല്‍കിയത്. നിർമാതാക്കളും മറ്റ് അണിയറ പ്രവർത്തകരും അതിശയിച്ച്‌ പോകുന്ന പ്രേക്ഷക സ്വീകാര്യതകള്‍ക്ക് ഒപ്പം ബോക്സ് ഓഫീസിലും ദേവദൂതൻ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങള്‍ പൂർത്തിയാക്കിയിരിക്കുകയാണ് ദേവദൂതൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉള്‍പ്പടെയുള്ളവർ കേക്ക് മുറിച്ച്‌ വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതൻ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും ദേവദൂതന് സ്വന്തമാണ്. സ്ഫടികം (4.95 കോടി), മണിച്ചിത്രത്താഴ് (4.4 കോടി) എന്നിങ്ങനെയാണ് മറ്റ് റി റിലീസ് സിനിമകളുടെ കളക്ഷൻ. ജൂലൈ 26ന് ആയിരുന്നു ദേവദൂതൻ വീണ്ടും തിയറ്ററില്‍ എത്തിയത്. ആദ്യദിനം 56 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് 143 തിയറ്ററുകളിലേക്ക് എത്തിയിരുന്നു. 2000ല്‍ ആയിരുന്നു ദേവദൂതൻ ആദ്യം തിയറ്ററുകളില്‍ എത്തിയത്.

Hot Topics

Related Articles