മകന് ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കുമരകം പൊലീസിന്റെ പിടിയിൽ 

കോട്ടയം :  മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ .  മകന് ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ആമച്ചാൽ,  മേലേച്ചിറ പുത്തൻ വീട്ടിൽ അജിത്ത്. എസ് (45) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇയാൾ കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇയാളുടെ മകന് ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് ഓഫീസറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ കയ്യിൽ നിന്നും പലപ്രാവശ്യമായി 1,10,000( ഒരു ലക്ഷത്തി പതിനായിരം) രൂപ വാങ്ങിയശേഷം മകന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ,സി.പി.ഓ മാരായ അനിൽകുമാർ, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.