ആവശ്യത്തിന് നോക്കിയാല്‍ ഒറ്റ ഒരെണ്ണം കാണില്ല..! എല്ലാവര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ പാത്രം വാങ്ങിയിട്ടും ക്ഷാമം തന്നെ; സന്നിധാനത്തെ ദേവസ്വം മെസ്സില്‍ 50 പുതിയ പാത്രങ്ങളും ഗ്ലാസും എത്തി

പമ്പ: സന്നിധാനത്തെ ദേവസ്വം മെസ്സില്‍ 50 പുതിയ പാത്രങ്ങളും ഗ്ലാസുകളുമെത്തി. ദേവസ്വം മെസില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന ജീവനക്കാരും സ്‌പെഷല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥരും പാത്രവും ഗ്ലാസും ഇല്ലാതെ ബുദ്ധിമുട്ടുന്നത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുനില്‍കുമാര്‍ അടിയന്തരമായി പുതിയ പാത്രങ്ങള്‍ നല്‍കുകയായിരുന്നു.

Advertisements

എല്ലാ വര്‍ഷവും ലക്ഷക്കണക്കിനു രൂപയുടെ പാത്രങ്ങള്‍ വാങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിന് പാത്രങ്ങള്‍ ഇല്ലെന്നാണ് പ്രധാന പരാതി. ഉച്ചയ്ക്ക് ഒരു മണിക്ക് ഡ്യൂട്ടി തീര്‍ന്ന് ഭക്ഷണത്തിനായി എത്തിയാല്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വരെ കാത്തുനിന്നാലേ പാത്രം ലഭിക്കുമായിരുന്നുള്ളൂ.ദേവസ്വം ജീവനക്കാര്‍, പൊലീസ് ഒഴികെയുള്ള മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍, വിശുദ്ധി സേനാംഗങ്ങള്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് ദേവസ്വം മെസില്‍ നിന്നാണ് ഭക്ഷണം നല്‍കുന്നത്. കോവിഡിനു മുന്‍പ് 3500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കി വന്നത്. ഇപ്പോള്‍ അത് ആയിരമായി കുറഞ്ഞു.

Hot Topics

Related Articles