കളമശ്ശേരി സ്‌ഫോടനം ; ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തണം ; വ്യത്യസ്ത ഭാഗങ്ങളില്‍ സി.സി.ടി.വി നിര്‍ബന്ധമായും ഘടിപ്പിക്കണം ; നിര്‍ദേശങ്ങളുമായി ഷെയ്ൻ നിഗം

കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തെറ്റുകള്‍ മനസിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് നടൻ ഷെയ്ൻ നിഗം. ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നന്നാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം, വ്യത്യസ്ത ഭാഗങ്ങളില്‍ സി.സി.ടി.വി നിര്‍ബന്ധമായും ഘടിപ്പിക്കണം, ഗെയ്റ്റ് മുതല്‍ സെക്യൂരിറ്റി അടക്കമുള്ളവര്‍ സുരക്ഷാ പരിശോധനകള്‍ നടത്തണം, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഡോക്ടര്‍, നഴ്‌സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഷെയ്ൻ മുന്നോട്ടുവെക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീഴ്ചകളില്‍ നിന്ന് നമ്മള്‍ തെറ്റുകള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകള്‍ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാല്‍ ഇത്തരത്തിലുള്ള ബഹുജനങ്ങള്‍ സംഘടിക്കുന്ന പരിപാടികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും, ചില നിര്‍ദ്ദശങ്ങളാണ് ചുവടെ…

1. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.

2. വ്യത്യസ്ത ഭാഗങ്ങളില്‍ സിസിടിവി നിര്‍ബന്ധമായും ഘടിപ്പിക്കണം.

3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതല്‍ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏര്‍പ്പെടുത്തണം.

4. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഡോക്ടര്‍ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക.

സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകള്‍ ഉണ്ടാവട്ടെ…

Hot Topics

Related Articles