സിനിമ ഡസ്ക് : സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴകത്തിന്റെ സ്വന്തം ധനുഷ് ആണ് സിനിമയിൽ ഇളയരാജയായി വേഷമിടുന്നത്.ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായിരിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അരുൺമത്തേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംഗീതസംവിധായകനായി ഉള്ള തൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട യാത്ര ചിത്രീകരിക്കുന്ന ഇളയരാജയുടെ ജീവചരിത്രം ഒരുക്കുക.പരമോന്നത സിവിലിയൻ ബഹുമതികളായ പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ ഉൾപ്പെടെയുള്ള സംഗീതസംവിധായകൻ്റെ വിവിധ നേട്ടങ്ങളിലേക്ക് ആണ് ചിത്രം വെളിച്ചം വീശുന്നത്.ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ കൂടി ആണ് അരുൺ മാതേശ്വരൻ.രജനികാന്തും കമൽഹാസനും അതിഥി വേഷത്തിൽ എത്തുമെന്നും പറയപ്പെടുന്നു.