ബംഗളൂരു : അടുത്ത സീസണിലും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഉണ്ടാവുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡന്.എന്നാല്‍ അത് കളിക്കാരനായിട്ട് അല്ലായിരിക്കുമെന്നും ഹെയ്ഡന് വ്യക്തമാക്കി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതിന് ശേഷമാണ് ധോണിയുടെ ഭാവിയെ കുറിച്ച് മുന്‍ ചെന്നൈ താരം കൂടിയായ ഹെയ്ഡന് സംസാരിച്ചത്.
അദ്ദേഹം ചെന്നൈക്കൊപ്പം അവസാന മത്സരം കളിച്ചുകഴിഞ്ഞെന്നാണ് ഹെയ്ഡന്റെ അഭിപ്രായം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹത്തിന്റെ വാക്കുകള്‍… ”ധോണി അദ്ദേഹത്തിന്റെ അവസാനമത്സരം കളിച്ചുകഴിഞ്ഞു. എന്നാല്‍ ധോണിയെ വരും സീസണിലും നമുക്ക് കാണാം. എന്നാല്‍ അത് ഉപദേശകനോ അല്ലെങ്കില്‍ പരിശീലകനോ ഒക്കെ ആയിട്ടായിരിക്കാം. അദ്ദേഹം പരിചയസമ്ബത്തും പരിജ്ഞാനവും മനോഹരമായി ഉപയോഗിക്കുന്നു. അദ്ദേഹം ഇപ്പോഴും കരുത്തനാണ്. കൡക്കുന്ന ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. മുന്‍നിരയില്‍ കളിക്കുന്നുവര്ക്കും അനായാസം പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചേക്കാം. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനം കളിക്കുന്നവര്‍ക്ക് അത്രത്തോളം കഴിയണമെന്നില്ല. എന്നാല്‍ ധോണി അനായാസം ചെയ്യുന്നു.” ഹെയ്ഡന് പറഞ്ഞു.