ന്യൂസ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച് ബിസിസിഐ. കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജഴ്സി ബിസിസിഐ പിൻവലിച്ചു.
ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. മുൻപ് സച്ചിൻ തെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ താരം ഷര്‍ദുള്‍ താക്കൂര്‍ 10-ാം നമ്പര്‍ ജഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10-ാം നമ്പര്‍ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികള്‍ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി