മൂവി ഡെസ്ക്ക് : ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടെ കഥാപാത്രം ചെയ്യാൻ തനിക്ക് തോന്നിയിട്ടുണ്ടെന്ന് നടൻ സൈജു കുറുപ്പ്. കഥ കേട്ടിട്ട് ഇഷ്ടപ്പെടാതെ വിട്ട സിനിമകളെല്ലാം ഇതുവരെ വര്‍ക്കായിട്ടില്ലെന്നും സൈജു പറഞ്ഞു.പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ ഡേറ്റ് ഇല്ലാത്തത് കാരണം വേണ്ടെന്ന് വച്ച സിനിമകള്‍ ഹിറ്റായിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ‘സപ്തമ ശ്രീ തസ്കരാ’ അത്തരം സിനിമയാണ്. ഡേറ്റിന്റെ പ്രശ്നം കാരണം ആ സിനിമ ഞാന്‍ ചെയ്യാതിരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇഷ്ടപ്പെടാതെ വിട്ട സിനിമകളോ അതിലെ ആ കഥാപാത്രമോ ഇതുവരെ വര്‍ക്കായിട്ടില്ല. അതുപോലെ വേണമെന്ന് ആഗ്രഹിച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാതെ പോയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കഥ കേട്ടാല്‍ അത് വേണ്ടെന്ന് വെക്കാറുള്ളത് ഡേറ്റ് പ്രശ്നം കാരണമോ അത് ഇഷ്ടപെടാത്തത് കാരണമോ ആകും. പക്ഷെ ചില സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ അതിലെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് പ്രായം കൊണ്ട് യോജിക്കുമോ എന്നറിയില്ല.
എങ്കിലും ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടെ കഥാപാത്രം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
സിനിമ കണ്ടപ്പോള്‍ ആ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നി. അത് എനിക്ക് ചേരുമോ എന്നതിനേക്കാള്‍ ഉപരിയായി ചെയ്യണമെന്ന് ആഗ്രഹം തോന്നിയതാണ്. ഒരുപക്ഷെ ആ കഥാപാത്രത്തിന് വേണ്ട പ്രായം എനിക്ക് യോജിക്കില്ലായിരിക്കാം. ആ കഥാപാത്രം എനിക്ക് ചേരുമോ ഇല്ലയോ എന്നുള്ളത് വേറെ വിഷയമാണ്.’- സൈജു കുറുപ്പ് പറഞ്ഞു.