തന്റെ അഭിമുഖം ഹിറ്റ് : പക്ഷേ സിനിമയ്ക്ക് ആളില്ല ; ധ്യാൻ ശ്രീനിവാസന്റെ അഭിമുഖം വൈറൽ

കൊച്ചി : തന്റെ അഭിമുഖ പരിപാടികളെല്ലാം ഹിറ്റാവുന്നത് പോലെ സിനമ ഹിറ്റാവുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖം കാണുന്ന അത്രയും കാഴ്ചക്കാര്‍ സിനിമകള്‍ക്ക വരുന്നില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ മാത്യുവിന്റെ കാര്യം അങ്ങനല്ലെന്നും സാന്നിധ്യമുണ്ടെങ്കില്‍ തന്നെ പടം ഹിറ്റാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

അഭിമുഖത്തില്‍ ധ്യാനിനൊപ്പം മാത്യു തോമസും ഉണ്ടായിരുന്നു. ”എന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. ഇവന്റെ(മാത്യു തോമസ്) ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്‍ക്കാര്‍ ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങള്‍ക്കൊന്നും ഇത്രയും കളക്ഷന്‍ പോലും വന്നിട്ടില്ല. ആള്‍ക്കാര്‍ ഇന്റര്‍വ്യൂ മാത്രമേ കാണുന്നുള്ളൂ, ഒരു കാര്യോമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റര്‍വ്യൂ മാത്രം കൊടുത്താല്‍ മതിയോ എന്ന് ആലോചിക്കുകയാണ്”- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റര്‍വ്യൂവില്‍ പറയുന്നതൊക്കെ ചെറുതാണ്. ഇന്റര്‍വ്യൂവില്‍ ഇതൊക്കെയല്ലേ പറയാന്‍ പറ്റൂ. അങ്ങനെ നോക്കുവാണെങ്കില്‍ പണ്ട് മുതലേ തഗ്ഗാണ്. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുമ്ബേ തഗ്ഗാ. ഇതോടെ ഇന്റര്‍വ്യൂ നിന്നു. അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്നും വരുന്നുണ്ട്. അതുകഴിഞ്ഞാല്‍ ഇന്റര്‍വ്യൂ എല്ലാം കഴിഞ്ഞെന്നും റിയല്‍ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റര്‍വ്യൂവില്‍ പറയുന്നതെന്നും ധ്യാന്‍ വിശദമാക്കി. ”ഞാന്‍ ഇവനോട് (മാത്യു തോമസ്) പല തവണ ചോദിച്ചുനോക്കി, എങ്ങനെയാ സിനിമ ഹിറ്റാവുന്നതെന്ന്. പറഞ്ഞുതരുന്നില്ല”- ധ്യാന്‍ പറഞ്ഞു.

‘പ്രകാശന്‍ പറക്കട്ടെ’യെന്ന ചിത്രമാണ് ധ്യാനിന്റേതായി പുറത്തുവന്ന പുതിയ ചിത്രം. കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Hot Topics

Related Articles