ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്; എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ നടത്തിയേക്കും; സഹകരണം അഭ്യര്‍ത്ഥിച്ച് എംഎല്‍എമാര്‍ക്ക് ഭിന്നശേഷി കമ്മീഷണറുടെ കത്ത്

കൊച്ചി: പഠനവെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡോ (യുഡിഐഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് എംഎല്‍എമാരുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ഭിന്നശേഷി കമ്മീഷണര്‍ കത്തെഴുതി. പരാതികള്‍ അടിയന്തിരമായി തീര്‍ക്കുന്നതില്‍ ഇടപെടാന്‍ അഭ്യര്‍ഥിച്ചാണ് മുഴുവന്‍ എംഎല്‍എമാര്‍ക്കും ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ കത്തയച്ചത്.

Advertisements

സ്വന്തം മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ എംഎല്‍എയുടെ ഒരു പ്രതിനിധിയെ 31ന് അകം ചുമതലപ്പെടുത്തണമെന്നാണു കത്തിലെ അഭ്യര്‍ഥന. പ്രതിനിധികളെ നിയോഗിച്ചാല്‍ ഉടന്‍ നടപടികള്‍ ഊര്‍ജിതമാക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രത്യേക ക്യാംപുകള്‍ നടത്തുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ഗവ. ചീഫ് വിപ്പുമടക്കമുള്ള എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ പൂര്‍ണ സഹായസഹകരണം നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Hot Topics

Related Articles