കോട്ടയം: ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കൈവരക്കുന്നതിന് സംരഭ, ഉപജീവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സഖിമാരായി തിരെഞ്ഞെടുക്കുന്ന വനിതകളെ നിരന്തരമായ പരിശ്രമത്തിലൂടെ പ്രദേശത്തിന്റ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനായുള്ള പദ്ധതിയായ ഡിജിറ്റൽ സഖി പദ്ധതിയുടെ ഉത്ഘാടനവും, ശിൽപശാലയും ജനുവരി 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ഐ.എം.എ. ഹാളിൽ ജില്ലാ കളക്ടർ ഡോക്ടർ പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ മഞ്ജു സുജിത് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർ പേഴ്സൺ ബിൻസി സെബാസ്‌റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. പദ്ധതി വിശദികരണം പ്രോജക്റ്റ് ഹെഡ് കൃഷ്ണ അടബാലനിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ അജയൻ കെ. മേനോൻ, ജില്ലാ വനിത ശിശു വികസന ഓഫിസർ ജെബിൻ ലോലിത സെയിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ സംസാരിക്കും. ഡിജിറ്റൽ സഖി പ്രൊജക്ട് മാനേജർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ ജെറിൻ ജോഷി നന്ദിയും പറയും.