ട്രാക്ക് മാറ്റാൻ ദിലീപും : യുവ സംവിധായകർക്ക് കൈ കൊടുത്ത് ദിലീപ്

സിനിമ ഡസ്ക് : മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപും പുതിയ സംവിധായകർക്കൊപ്പം കൈകോർക്കുന്നു ഷാരീഫ് മോഹമ്മദിന്റെ രചനയിൽ ബ്രിന്റോ സ്റ്റീഫൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനായി എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഡിജോ ജോസ് ആന്റണിയുടെയും മമ്മൂട്ടി കമ്പനിയുടെയും പല ചിത്രങ്ങളിലും ചീഫ് അസോസിയേറ്റ് ആയി പ്രവർത്തിച്ച ആൾ ആണ് ബ്രിന്റോ. സിനിമയുടെ ചിത്രീകരണം അടുത്ത ഏപ്രിൽ ആദ്യവാരം തൊടുപുഴയിൽ ആരംഭിക്കും.ഒരു ഫാമിലി, കോമഡി ചിത്രമായിട്ടായിരിക്കും ഇത് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ദിലീപിന്റെ കരിയറിലെ 150 മത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ദിലീപിന്റേതായി അവസാനം തിയറ്ററുകളിൽ ഇറങ്ങിയ ചിത്രമായിരുന്നു തങ്കമണി എന്നാൽ ചിത്രത്തിന് വലിയ നേട്ടം ബോക്സ് ഓഫീസിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്രയും തീയറ്ററുകളിൽ വലിയ പരാജയമായി മാറി. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘ടേക്ക് കെയർ പവിയാണ് ‘ ദിലീപിന്റേതായി അടുത്ത റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. കൂടാതെ മറ്റ് യുവതാര സംവിധായകർക്കൊപ്പം ദിലീപ് ചിത്രങ്ങൾ ചർച്ചയിലുണ്ട്.

Advertisements

Hot Topics

Related Articles