ന്യൂസ് ഡെസ്ക് : മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന് ഇന്ന് എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാകുകയാണ്. പിറന്നാള്‍ ദിനമാണെങ്കിലും അദ്ദേഹത്തിന് ഇന്ന് ആഘോഷങ്ങളൊന്നുമില്ല.ഹൃദയത്തിലെ യുവത്വം ഒട്ടും ചോരാതെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ജനങ്ങള്‍ സ്വീകരിച്ച പുതിയ സിനിമകള്‍ കാണുന്നു. ചിലരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.അടുത്ത സിനിമയ്ക്കായി പുതിയ രീതികള്‍ പഠിക്കുന്നു. മലയാളത്തില്‍ ഫാസിലിന്റെ 21ാമത്തെ സിനിമയാണു വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എഴുത്തുകാരി ലതാലക്ഷ്മിയുടേതാണു മൂലകഥ. കേട്ടപ്പോള്‍ മധു മുട്ടത്തിനു താല്പര്യമായി. എഴുതാൻ ഞാൻ മധുവിനോടു പറഞ്ഞു. ഞാൻ കൂടി ഇരിക്കണമെന്നു മധു. ചർച്ചകളും എഴുത്തും നടക്കുന്നു.എഴുപത്തഞ്ചാം വയസ്സില്‍ സംവിധാനം ചെയ്യുമ്പോള്‍ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. ന്യൂ ജനറേഷൻ സിനിമ എന്നതു യാഥാർഥ്യവും മിഥ്യയും കൂടിച്ചേർന്നൊരു സംഗതിയാണ്. ‘ന്നാ താൻ കേസ് കൊട്, ജയജയജയ ജയ ഹേ, ജാൻ എ മൻ തുടങ്ങിയ സിനിമകള്‍ നോക്കൂ.
ഇതൊന്നും ന്യൂ ജനറേഷൻ ചിന്തയില്‍നിന്നല്ല. പക്ഷേ, നന്നായി ഓടിയവയാണ്. 2018 സിനിമ വിജയിക്കാൻ കാരണം ഒരുപാടു വൈകാരിക മുഹൂർത്തങ്ങള്‍ അതിലുള്ളതിനാലാണ്.അതില്‍ ലാലിന്റെ മരുമകളായി അഭിനയിച്ച കുട്ടിയുടെ പ്രകടനം കണ്ടു ഞാൻ ഷോക്കായി. അവരുടെ പേരുപോലും എനിക്കറിയില്ല. സീറോ സൈസില്‍ വടി പോലെ നിന്നു അഭിനയിക്കുമ്പോഴും അതില്‍ ശരീരഭാഷ കൊണ്ടുവരാൻ കഴിയുമെന്ന് ആ കുട്ടി എന്നെ പഠിപ്പിച്ചു.
ഇറങ്ങിയപ്പോള്‍ ജനം സ്വീകരിക്കാത്തവയുണ്ട് എന്റെ പടങ്ങളില്‍. എന്നെന്നും കണ്ണേട്ടന്റെ, മാനത്തെ വെള്ളിത്തേര്, ഞാൻ നിർമിച്ച സുന്ദര കില്ലാടി തുടങ്ങിയവ. ഇപ്പോള്‍ അവ ജനം ആസ്വദിക്കുന്നു. ‘തിയറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി.അവരാണു കുടുംബങ്ങളെ തിയറ്ററില്‍ എത്തിക്കേണ്ടത്. യുവജനങ്ങള്‍ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങള്‍ വരുന്നു എന്നതാണു സത്യം ഫാസില്‍ പറഞ്ഞു.