കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
Advertisements
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.