കുറവിലങ്ങാട് : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് മേള. സെൻട്രൽ ജംഗ്ഷനിലുള്ള ഭാരത് മാതാ ഷോപ്പിംഗ് കോംപ്ലക്സിലാണ് മേള. മേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും ഖാദി ബോർഡ് അംഗം കെ.എസ് രമേഷ് ബാബു നിർവഹിച്ചു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ധന്യ ദാമോധരൻ അധ്യക്ഷത വഹിച്ചു. ജോസഫ് പുതിയിടം ആദ്യവില്പന ഏറ്റുവാങ്ങി.
പി.വി സിറിയക്, ഷാജി കണിയാംകുന്നേൽ, ഖാദി വിഐഒ ജസ്സി ജോൺ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർധ സർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും.
ആകർഷണീയമായ സമ്മാന പദ്ധതികളുടെ ഭാഗമായി ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ വീതവും നൽകും.